മന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനത്തെക്കുറിച്ച് എല്‍.ഡി.എഫിന് പരാതി നല്‍കും. അതോടൊപ്പം ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷൻ പ്രഫ.മുഹമ്മദ് സുലൈമാന്‍ അനുരഞ്ജനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് തിരികെ വരാമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ക്കോവില്‍ പറഞ്ഞു.